മലപ്പുറം: വിവാഹത്തിൽനിന്ന് പിൻമാറിയ യുവതിയുടെ വീടിന് നേരേ യുവാവ് വെടിയുതിർത്തു. കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിർ എന്നയാളാണ് യുവതിയുടെ വീടിന് നേരേ വെടിയുതിർത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. എയർഗൺ ഉപയോഗിച്ച് മൂന്നു തവണയാണ് ഇയാൾ യുവതിയുടെ വീടിനു നേരേ വെടിവച്ചത്.
വീടിന്റെ ജനൽ ചില്ലുകൾ പൊട്ടി. അബു താഹിറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്നം കാരണമാണ് യുവതി വിവാഹത്തിൽ നിന്ന് പിൻമാറിയതെന്നാണ് സൂചന. അബു താഹിർ കോട്ടയ്ക്കൽ പൊലീസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: