Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കാന്‍ പ്രതിപക്ഷ ഗൂഢാലോചന: നഡ്ഡ

'അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍' പ്രചാരണത്തിന് തുടക്കം

Janmabhumi Online by Janmabhumi Online
Jun 26, 2024, 01:41 am IST
in India
അടിയന്തരാവസ്ഥ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ബിജെപി ദേശീയ ആസ്ഥാനത്ത് സംഘടിപ്പിച്ച 'അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍' പരിപാടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു.

അടിയന്തരാവസ്ഥ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ബിജെപി ദേശീയ ആസ്ഥാനത്ത് സംഘടിപ്പിച്ച 'അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍' പരിപാടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു.

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: അടിയന്തരാവസ്ഥയുടെ അന്‍പതാം വര്‍ഷത്തിലും പ്രതിപക്ഷം ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ബിജെപി ദേശീയ ആസ്ഥാനത്ത് സംഘടിപ്പിച്ച ‘അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1975 ജൂണ്‍ 25 ന് രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാഷ്‌ട്രീയ ചരിത്രത്തില്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും കളങ്കമുണ്ടാക്കി. എന്നാല്‍ രാജ്യം ഇതിനെതിരെ ശക്തമായി പ്രതികരിച്ച് ജനാധിപത്യം പുനഃസ്ഥാപിച്ചു. ഒറ്റരാത്രികൊണ്ട് മൊറാര്‍ജി ദേശായി, മോഹന്‍ ധാരിയ, അടല്‍ ബിഹാരി വാജ്‌പേയി, ലാല്‍ കൃഷ്ണ അദ്വാനി എന്നീ പ്രമുഖരുള്‍പ്പെടെ 9,000 പേര്‍ തടങ്കലിലായി. അവര്‍ 19 മാസത്തിലധികം ജയിലില്‍ കിടന്നു. മിസ, ഡിഐആര്‍ എന്നിവ പ്രകാരം ഏകദേശം 1.4 ലക്ഷം പേരെ അറസ്റ്റുചെയ്തു. ജനസംഘം പ്രവര്‍ത്തകരായ 80,000 പേരെയാണ് തടവിലാക്കിയത്. സുപ്രീംകോടതിയടക്കമുള്ള സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കി, മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടു.

‘ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ’ എന്ന മുദ്രാവാക്യം ജനാധിപത്യത്തിനെതിരായ ആക്രമണമായിരുന്നെന്ന് നഡ്ഡ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ആശയങ്ങളിലും പ്രവര്‍ത്തനത്തിലും ജനാധിപത്യത്തിന് സ്ഥാനമില്ല. എതിര്‍ക്കുന്നവര്‍ ആരായാലും അവരെ കോണ്‍ഗ്രസ് പാര്‍ശ്വവല്‍കരിക്കും. ജനങ്ങളോട് സ്വേച്ഛാധിപതികളെ പോലെ പെരുമാറും
ചരിത്രത്തെക്കുറിച്ച് പരിമിത ധാരണയുള്ള രാഹുലിന് ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് അറിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടനയുടെ പകര്‍പ്പുകളുമായി വരുന്നു. പക്ഷേ അവര്‍ക്ക് ചരിത്രമറിയില്ല. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യത്തിന് തുരങ്കം വച്ചതിന് രാജ്യത്തോട് മാപ്പ് പറയാന്‍ അവര്‍ രാജ്ഘട്ട് സന്ദര്‍ശിക്കണം, നഡ്ഡ ചൂണ്ടിക്കാട്ടി.

ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ജനറല്‍ സെക്രട്ടറിമാരായ വിനോദ് താവ്‌ഡെ, ദുഷ്യന്ത് ഗൗതം, രാധാ മോഹന്‍ അഗര്‍വാള്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി ശിവപ്രകാശ്, മീഡിയ കോ-ഇന്‍ചാര്‍ജ് ഡോ. സഞ്ജയ് മയൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു. അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ചത്തെ പരിപാടികളാണ് ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നത്.

Tags: Emergency anniversaryThe dark days of the EmergencyJP NaddaIndira GandhiBJP campaign
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)
India

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

India

ആമുഖമാണ് ഏതൊരു ഭരണഘടനയുടെയും ആത്മാവ്, ഭരണഘടനാ ആമുഖം തിരുത്തിയത് ഇന്ത്യയിൽ മാത്രം: ഉപരാഷ്‌ട്രപതി

ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥ വിരുദ്ധദിന സെമിനാറും പ്രദര്‍ശനവും പത്തനംതിട്ട ടൗണ്‍ ഹാളില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കോണ്‍ഗ്രസിന് ഇപ്പോഴും ഇന്ദിരയുടെ ഏകാധിപത്യ ജീന്‍: ജോര്‍ജ് കുര്യന്‍

ഹിന്ദുസ്ഥാന്‍ സമാചാറും അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററും സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു
India

അടിയന്തരാവസ്ഥ ജനാധിപത്യത്തിനേറ്റ പ്രഹരം: ദത്താത്രേയ ഹൊസബാളെ

Kerala

അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍: പ്രദര്‍ശനം ഇന്ദിരാഗാന്ധി സെന്ററിലായത് ആലോചനാമൃതം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കായിക വകുപ്പില്‍ ഗുരുതര ക്രമക്കേട്

കലാപശാലയാക്കാന്‍ ശ്രമിക്കുന്നവര്‍ മാറിനില്ക്കണം

ബീജിംഗിൽ നടക്കുന്ന രാഷ്‌ട്രത്തലവൻമാരുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും ; സമ്മേളനത്തിൽ എത്തുക പുടിനടക്കമുള്ള നേതാക്കൾ

ശുഭാംശു തിരിച്ചെത്തി, എല്ലാം ശുഭമായി

അക്‌ബർ അലിയുടെ പ്രണയ കുടുക്കിലൂടെ കൊച്ചിയിലെ സെക്സ് റാക്കറ്റിൽ അകപ്പെട്ടവരിൽ വീട്ടമ്മമാരും വിദ്യാർത്ഥിനികളും ഐടി പ്രൊഫഷണലുകളും വരെ

മലയാളികളുടെ നൊമ്പരമായ അർജുൻ അടക്കം 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഒരാണ്ട്

കൊളസ്‌ട്രോൾ എന്ന വില്ലനെ കുറയ്‌ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാൽ മതി

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ: എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies