ദുബായ്: ആന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ഇന്നലെ പ്രഖ്യാപിച്ച വനിതാ റാങ്ക് പട്ടികയില്‍ ഭാരത ബാറ്റര്‍മാര്‍മാര്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു.
ഭാരതത്തിന്റെ ഉപനായിക കൂടിയായ സ്മൃതി മന്ഥാന രണ്ട് സ്ഥാനങ്ങള്‍ താഴേക്ക് ഇടിഞ്ഞെങ്കിലും ആദ്യ പത്തിനകത്ത് തന്നെയുണ്ട്. ആറാം റാങ്കിലാണ് താരം നിലവിലുള്ളത്. നായിക ഹര്മന് പ്രീത് കൗര്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഒന്നാതാമതെത്തി.
മന്ഥാനയ്ക്ക് 738 റേറ്റിങ് പോയിന്റും ഹര്‍മന്‍പ്രീതിന് 648 േേപായിന്റുമാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ നായിക ലോറ വോള്വഡാര്ട്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കഴിഞ്ഞ ദിവസം അവസാനിച്ച മൂന്ന് മത്സര പരമ്പരയില്‍ മന്ഥാന സെഞ്ചുറി സഹിതമുള്ള പ്രകടനത്തിലൂടെ 343 റണ്‍സെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: