ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ വ്യാപക നാശം. പത്തനംതിട്ട നാറാണംമൂഴി കുരുമ്പന്‍മൂഴി കോസ് വേ മുങ്ങി. കുരുമ്പന്‍മൂഴിയില്‍ ഉളളവര്‍ക്ക് പമ്പയാറിന് കുറുകെ മറുകര എത്താനുള്ള മാര്‍ഗമാണ് കോസ് വേ.
കാറ്റിലും മഴയിലും കൊല്ലം എസ്.എന്‍ കോളേജ് ജംഗ്ഷനില്‍ മരം ഒടിഞ്ഞ് വീണ് ലോട്ടറി വില്പനക്കാരനായ രാജുവിന് പരിക്കേറ്റു. രാജുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമന സേന എത്തി റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി.
കൊച്ചി വടുതല റെയില്‍വേ ഗേറ്റില്‍ നിര്‍ത്തിയിട്ട കാറിലേക്ക് മരം വീണു. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ മുളംകൂട്ടം റോഡിലേക്ക് കടപുഴകി ഗതാഗതം തടസപ്പെട്ടു. മുളംകൂട്ടം മുറിച്ചുമാറ്റാന്‍ ശ്രമം നടക്കുന്നു. രണ്ട് വശത്തും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്.
കോഴിക്കോട് വിലങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ മേല്‍ക്കൂര ശക്തമായ മഴയില്‍ തകര്‍ന്നു.സമീപത്തായി പുതിയ കെട്ടിടം പണി പണിതിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: