Kerala

കേരളത്തില്‍ നാളെ ഡ്രൈ ഡേ; ബിവറേജും ബാറും അടച്ചിടും

Published by

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തില്‍ കേരളത്തില്‍ നാളെ  ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ലഹരി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. ബിവറേജ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകളും സ്വകാര്യ ബാറുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്പന ശാലകള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് രാത്രി ഒമ്പത് മണിക്ക് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചാല്‍ പിന്നീട് മറ്റന്നാള്‍ രാവിലെ 9 മണിക്കാണ് തുറക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by