ഇടുക്കി: കനത്ത മഴയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ ഭാര്യ മാല (38)യാണ് മരിച്ചത്.
മാലയെ മണ്ണ് നീക്കം ചെയ്തശേഷം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് ഡാമില്‍ ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.
മുതിരപ്പുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച ഓറഞ്ച് ജാഗ്രതയാണ്.രാത്രി യാത്രയും നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: