തിരുവനന്തപുരം : നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.സമ്മേളനം ജൂലായ് 11 ന് അവസാനിക്കും.
കാര്യോപദേശക സമിതി യോഗത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നതില്‍ തീരുമാനമായത്. ജൂലായ് 25 വരെ സഭ സമ്മേളിക്കാനായിരുന്നു തീരുമാനം.
നടപടിക്രമങ്ങള്‍ ജൂലൈ 11 നുള്ളില്‍ തീരുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.ലോക കേരള സഭ നടക്കുന്നതിനോടനുബന്ധിച്ച് നിയമസഭ ഈ മാസം 13 മുതല്‍ 15 വരെ നിര്‍ത്തി വച്ചിരുന്നു.എന്നാല്‍ കുവൈറ്റ് തീപിടുത്തത്തില്‍ മലയാളികള്‍ മരണപ്പെട്ടതോടെ ലോക കേരള സഭ ഒന്നര ദിവസമായി ചുരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: