ജമ്മു: ജൂൺ 9ന് റിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിനു നേരെ ആക്രമണം നടത്തിയ ഭീകരരെ ചോദ്യം ചെയ്യാൻ മൂന്ന് പേരെ കൂടി കസ്റ്റഡിയിൽ എടുത്തു. സുന്ദർബാനിയിലെ ബാന്ദ്രായി സ്വദേശികളായ മുഹമ്മദ് നസീർ, മുഹമ്മദ് സാദിഖ് , സെയ്ദ് എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്.
ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരർക്ക് അഭയം നൽകി സഹായിച്ചതിന് ഒരാളെ ജൂൺ 19 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 45 കാരനായ ഹകം ദിൻ എന്നയാളാണ് പിടിയിലായത്. മൂന്ന് ഭീകരർ തന്റെ വീട്ടിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്നും അതിന് പകരമായി 6,000 രൂപ നൽകിയതായും ദിൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇയാളുടെ കൈയിൽ നിന്ന് പണം കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
രാജസ്ഥാൻ, ഉത്തർപ്രദേശ്, ദൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് തീർത്ഥാടകർ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പിനെ തുടർന്ന് 53 സീറ്റുകളുള്ള വാഹനം റോഡിൽ നിന്ന് തെന്നി അഗാധമായ തോട്ടിലേക്ക് വീണു.
ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 150-ലധികം പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ദീനിന്റെ ഭാര്യയെയും മകനെയും ചോദ്യം ചെയ്യുന്നതിനായി കൂട്ടിക്കൊണ്ടുപോയതായി വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: