അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ചെയ്യാനായി കടലിലിറക്കിയ ജീപ്പ് മുങ്ങി. ഗുജറാത്ത് കച്ചിലെ മുന്ദ്ര ബീച്ചിലായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാം റീല്‍സ് എടുക്കാനായിട്ടാണ് യുവാക്കള്‍ ഥാര്‍ എസ് യുവി കടലിലിറക്കിയത്.
എന്നാല്‍ ജീപ്പ് മണലില്‍ കുടുങ്ങി. അപകടം മണത്ത് യുവാക്കള്‍ ജീപ്പ് തിരികെ കരയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ യുവാക്കള്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പിന്നീട് നാട്ടുകാര്‍ വാഹനം കെട്ടിവലിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു.
For reel mania, two youths drove two Thar cars into deep waters at Mundra beach, Kutch.
High tide almost engulfed the vehicles, trapping them.
With villagers' help, Thars were retrieved, but one Jeep's engine failed.pic.twitter.com/C5Ft67d876
— Kumar Manish (@kumarmanish9) June 23, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: