ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം തമിഴ്നാട് ഗവര്‍ണറെ കണ്ടു. 57 പേര് ഇതുവരെ മരിച്ചു. നൂറ്റമ്പതോളം പേരാണ് ചികിത്സയില്‍ തുടരുന്നത്. പലരും ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സാഹചര്യത്തിലാണ് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ, മുതിര്‍ന്ന നേതാവ് തമിഴിസൈ സൗന്ദരരാജന്, പാര്‍ട്ടി ഭാരവാഹികള്‍ എന്നിവര്‍ ഗവര്‍ണര്‍ ആര്.എന്‍. രവിയെ കണ്ട് ചര്‍ച്ച നടത്തിയത്. സംഭവത്തില്‍ ഡിഎംകെയുടെ ഇടപെടലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് അണ്ണാമലൈ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കഞ്ചാവും മദ്യവും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വര്‍ധിച്ചുവരുന്ന പ്രചാരം ഡിഎംകെ സര്‍ക്കാര്‍ കണ്ടില്ലെന്നത് വലിയ സംശയത്തിനിടയാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ ഈ വീണ്ടുവിചാരമില്ലായ്മ മൂലം കള്ളക്കുറിച്ചിയില്‍ 60 പേരുടെ ജീവനാണ് നഷ്ടമായത്. വ്യാജമദ്യവില്പ്പനയ്ക്ക് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ആര്.എന്‍. രവിയെ കണ്ടതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അണ്ണാമലൈ പറഞ്ഞു.
സംഭവത്തില്‍ എക്സൈസ് മന്ത്രിക്കെതിരെ നടപടിയെടുക്കാത്ത മുഖ്യമന്ത്രി സ്റ്റാലിന്റെ നിലപാട് പൊതുജനങ്ങള്‍ക്കിടയില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. മന്ത്രിയെ പിരിച്ചുവിടാന്‍ മുഖ്യമന്ത്രിയോട് അടിയന്തരമായി ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: