തൃശ്ശൂര്‍: അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് ചര്‍ച്ചാ സദസുകള്‍ സംഘടിപ്പിക്കുന്നു. ഭരണഘടനാ അട്ടിമറിയും കോണ്‍ഗ്രസിന്റെ ജനാധിപത്യ ധ്വംസനവും എന്ന വിഷയത്തിലാണ് സദസുകള്‍.
പതിനാല് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന സദസുകളില്‍ ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചും ഭരണഘടനയെ ദുര്‍ബലമാക്കിയും ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്ന് അരനൂറ്റാണ്ട് തികയുകയാണ്.
ഭരണഘടനയുടെ പേരില്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസാണ് രാജ്യത്ത് ഭരണഘടന സസ്പെന്‍ഡ് ചെയ്ത് ഏകാധിപത്യം അടിച്ചേല്‍പ്പിച്ചത് എന്ന് ഓര്‍മിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണന് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരുവനന്തപുരത്തും ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ കുമ്മനം രാജശേഖരന് കോട്ടയത്തും വി. മുരളീധരന് തൃശ്ശൂരും പി.കെ. കൃഷ്ണദാസ് കൊല്ലത്തും പരിപാടി ഉദ്ഘാടനം ചെയ്യും. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി കാസര്‍കോട് ഉദ്ഘാടനം നിര്‍വഹിക്കും. മറ്റ് ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: