കൊച്ചി: എന്‍എഫ്ആര്‍ കൊച്ചി ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന ഗ്ലോബല്‍ അക്കാദമി അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, ആനിമേഷന്‍ ഫിലിം എന്നീ മൂന്ന് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.
ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും 20 മിനിറ്റില്‍ താഴെയും ആനിമേഷന്‍ പരമാവധി 5 മിനിറ്റിലുമായിരിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചതും ഇംഗ്ലീഷ് സബ് ടൈറ്റിലുകളുള്ളതുമായ എല്ലാ ഭാഷകളിലേയും എന്‍ട്രികള്‍ മത്സരത്തിനു സമര്‍പ്പിക്കാം.
ഓരോ വിഭാഗത്തിലും ഒരു ലക്ഷം മുതല്‍ 25,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. എന്‍ഡ്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 15. വിവരങ്ങള്‍ക്ക് nfrkochifestival.com/register.
ആഗോളതലത്തില്‍ സര്‍ഗാത്മക പ്രതിഭകളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് അവാര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിക്കൊണ്ട് ചലച്ചിത്ര സംവിധായകന് സിബി മലയില്‍, സംവിധായകനും ഫെസ്റ്റിവല്‍ എക്സിക്യൂട്ടിവുമായ ലിയോ തദ്ദേവൂസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.











