ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറില് നിന്ന് അതിര്‍ത്തി രക്ഷാ സേന ചൈനീസ് നിര്‍മിത ഡ്രോണും ഹെറോയിന്‍ പാക്കറ്റും കണ്ടെടുത്തു. 420 ഗ്രാം വരുന്ന ഹെറോയിന്‍ മഞ്ഞ ടേപ്പില്‍ പൊതിഞ്ഞ് ഘടിപ്പിച്ച നിലയിലായിരുന്നു. മെറ്റല്‍ റിങ് ഉപയോഗിച്ചാണ് ഇവ ഡ്രോണില്‍ ഘടിപ്പിച്ചിരുന്നത്.
ഇന്നലെ പുലര്‍ച്ചെ 4.18 ഓടെയാണ് ചൈനീസ് നിര്‍മിത ഡിജെഐ മാവിക്ക് മൂന്ന് ക്ലാസിക് ഡ്രോണ്‍ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയില്‍ സമാന സംഭവത്തില്‍ ഒരു ചൈനീസ് നിര്‍മിത ഡ്രോണും പിസ്റ്റളും കണ്ടെടുത്തിരുന്നതായും സൈന്യം അറിയിച്ചു.
ജൂണ്‍ 22ന് ഫാസില്‍ക പ്രദേശത്ത് ബിഎസ്എഫ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തെ തുടര്‍ന്ന് പഞ്ചാബ് പോലീസുമായി നടത്തിയ തെരച്ചിലില്‍ ചൈനീസ് നിര്‍മിത ഡിജെഐ മാവിക്ക് 3 ക്ലാസിക് ഡ്രോണ്‍ സൈന്യം കണ്ടെടുത്തിരുന്നു. ഡ്രോണിനോടൊപ്പം ചുവന്ന ടേപ്പില്‍ പൊതിഞ്ഞ് 520 ഗ്രാം ഹെറോയിനുംകണ്ടെടുത്തു.
ഇതിന് പിന്നാലെയാണ് വീണ്ടും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഡ്രോണ്‍ വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നത് തടയാന്‍ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരുകയാണ്, സൈന്യം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: