ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ആസ്ഥാനമായുള്ള മുസ്ലിം ലീഗിനെയും (മസ്രത്ത് ആലം വിഭാഗം) തെഹ്രീക് ഇ ഹുറിയത്തിനെയും യുഎപിഎ പ്രകാരം നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ട്രിബ്യൂണല്‍ ശരിവച്ചു.
അന്തരിച്ച കശ്മീരി-വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയാണ് ഈ സംഘടനകള്‍ക്ക് രൂപം നല്‍കിയത്. ഇവയുടെ മേലുള്ള നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടി. ദല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സച്ചിന് ദത്തയാണ് ട്രിബ്യൂണല്‍ അധ്യക്ഷന്‍.
കശ്മീരിനെ പാകിസ്ഥാനുമായി ലയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന പാക് സ്പോണ്‍സേഡ് സംഘടനകളാണിവയെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി. ലഷ്കര്‍-ഇ-തൊയ്ബ, ജമാഅത്ത് ഉദ് ദവ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് വേണ്ടിയാണ് മുസ്ലിം ലീഗും തെഹിരീകും പ്രവര്ത്തിക്കുന്നതന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദവും ട്രിബ്യൂണല്‍ ശരിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: