പ്രയാഗ് രാജ്: ജ്ഞാന്‍വാപി പരിസരത്ത് വീഡിയോഗ്രാഫിക് സര്‍വേയ്ക്ക് ഉത്തരവിട്ട അഡീഷണല്‍ ജില്ലാ ജഡ്ജി രവികുമാര്‍ ദിവാകറിന് സുരക്ഷ ആവശ്യപ്പെട്ട് ലഖ്നൗ ജില്ലാ സെഷന്‍സ് ജഡ്ജി അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കത്തയച്ചു.
രവികുമാര്‍ ദിവാകറിന് ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണിത്. 2022ലാണ് സര്‍വേയ്ക്ക് അഡീഷണല്‍ ജില്ലാ ജഡ്ജി രവികുമാര്‍ ദിവാകര്‍ ഉത്തരവിട്ടത്. ഇദ്ദേഹത്തിന് നേരെ വധഭീഷണി മുഴക്കിയ അദ്നാന് ഖാനെതിരെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (യുപി എടിഎസ്) യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വിവരം ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ ജില്ലാ കോടതിയിലെ ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കത്ത് അയച്ചത്.
രവികുമാര്‍ ദിവാകറിനെ കൊലപ്പെടുത്താന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ഇസ്ലാമിക മതമൗലികവാദ ശക്തികള്‍ ഗൂഢാലോചന നടത്തിയത് യുപി എടിഎസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് ത്രിപാഠി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രവികുമാര്‍ ദിവാകറിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ‘നിങ്ങളുടെ ദീനിനെതിരെ പോരാടുന്നവര്‍ക്ക് കാഫിര്‍ രക്തം ഹലാലാണ്’ എന്ന് അടിക്കുറിപ്പ് നല്‍കിയാണ് അദ്നാന് ഖാന് പോസ്റ്റ് ചെയ്തിരുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടി അനിവാര്യമാണെന്ന് ത്രിപാഠി ചൂണ്ടിക്കാട്ടുന്നു. മതവിദ്വേഷവും രാജ്യദ്രോഹവും സൃഷ്ടിക്കുകയാണ് മതമൗലികവാദികള്‍ ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: