ബെംഗളൂരു: ചൂളമടിയില്‍ വേള്‍ഡ് ചാമ്പ്യനായി ഒമ്പത് വയസുകാരി. ജപ്പാനില്‍ സംഘടിപ്പിച്ച 46-ാമത് വേള്‍ഡ് വിസ്സിലിങ് കണ്‍വന്‍ഷനിലാണ് ഒമ്പത് വയസ്സുകാരി വിജയിയായത്. ബെംഗളൂരുവില്‍ താമസക്കാരായ ഷാജേഷ് മേനോന്റെയും, ബിനിതാ ഷാജേഷിന്റെയും മകള്‍ സ്വരയാണ് വേള്‍ഡ് വിസ്സിലിങ് കണ്‍വന്‍ഷന്‍ 2024ല്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.
13 വയസ്സിനു താഴെയുള്ളവരുടെ കാറ്റഗറിയില്‍ നിന്നും നേരിട്ട് അവസാന റൗണ്ടിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു സ്വര. നിരന്തരമായ പരിശീലനത്തിലൂടെയാണ് ഈ നേട്ടം സ്വര കരസ്ഥമാക്കിയത്. 2016, 2018 വര്‍ഷങ്ങളില്‍ വിസിലിങ് ചാമ്പ്യനായ നിഖില്‍ റാണെയാണ് സ്വരയുടെ പരിശീലകന്‍. എട്ടു മാസമായി നിഖിലിന്റെ ഓണ്‍ലൈന്‍ കോച്ചിങിലായിരുന്നു സ്വര. തന്റെ ശിഷ്യയുടെ നേട്ടത്തെ കുറിച്ച് നിഖിലും ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കിട്ടിട്ടുണ്ട്.
മെയ് 31 മുതല്‍ ജൂണ്‍ രണ്ടു വരെ നടന്ന കണ്‍വന്‍ഷനില്‍ വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. ഇതില്‍ കുട്ടികളുടെ വിഭാഗത്തില്‍ പങ്കെടുക്കുവാന്‍ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു സ്വര മേനോന്‍. പെണ്‍കുട്ടികള്‍ക്ക് ചൂളമടിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ ലോക ചാമ്പ്യന്‍ പട്ടം ഇങ്ങു കൂടെ പോരുകയും ചെയ്യുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.
പെണ്‍കുട്ടികള്‍ ചൂളമടിയ്‌ക്കാന്‍ പാടില്ലെന്നു പറഞ്ഞ് പുരികം ചുളിച്ചവരൊക്കെ ഇവിടെ നോക്കൂ. ഇതാ, ഒരു കൊച്ചു പെണ്‍കുട്ടി ചൂളമടിച്ച് ഇന്ത്യയുടെ പേരില്‍ വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: