Kerala

ഇരു വൃക്കകളും തകരാറിലായ 12 കാരന്‍ ചികിത്സാ സഹായം തേടുന്നു

Published by

തിരുവനന്തപുരം: ഇരുവൃക്കകളും തകരാറിലായ 12 കാരന് സുമനസ്സുകളുടെ സഹായം തേടുകയാണ്. ചേങ്കോട്ടുകോണം സ്വദേശി അനിരുദ്ധിനാണ് ചികിത്സാ സഹായം.

പൂമ്പാറ്റയെ പോലെ പറന്നു നടക്കേണ്ട സമയത്ത് ഇരു വ്യക്കകളും തകരാറിലായി നിലവില്‍ കിടപ്പിലാണ്. വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് ഈ കുരുന്നിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ഏക മാര്‍ഗ്ഗം.

കരുണയുള്ളവരുടെ സഹായമുണ്ടെങ്കില്‍ മകന് വൃക്ക നല്‍കാന്‍ തയ്യാറാണ് നൊന്തു പ്രസവിച്ച അമ്മ വിജി. തുടര്‍ചികിത്സയ്‌ക്കായും വൃക്ക മാറ്റി വെക്കാനുമായി ഭീമമായ തുക ആവശ്യമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് ഇത്രയും വലിയ തുക സംഘടിപ്പിക്കുക അസാധ്യമാണ്.

കരുണയുള്ളവര്‍ സഹായിക്കുമെന്ന പ്രതീക്ഷയോടെ അനിരുദ്ധിന്റെ ചികിത്സാ സഹായത്തിനായി അമ്മയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പോത്തന്‍കോട് ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍: 0273053000012847. ഐഎഫ്എസ്‌സി കോഡ്: എസ്‌ഐബിഎല്‍ 0000273. ഫോണ്‍: 9037876731

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by