Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോകാരോഗ്യസംഘടന വരെ യോഗയുടെ മഹത്വം പറയുന്നു; എന്നാല്‍ യോഗ കൊണ്ട് ഒരു ഉപകാരവുമില്ലെന്ന് കേരളത്തിലെ ഡോക്ടര്‍ സുല്‍ഫി നൂഹു

യോഗ കൊണ്ട് പ്രത്യേകിച്ച് ഒരു ആരോഗ്യ ഗുണമില്ലെന്നും യോഗ ശുദ്ധമായ തട്ടിപ്പാണെന്നുമാണ് ഡോ. സുല്‍ഫി നൂഹു ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അവകാശപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 07:02 pm IST
in Kerala

ന്യൂദല്‍ഹി: ലോകാരോഗ്യസംഘടന വരെ യോഗയുടെ മഹത്വം വിളംബരം ചെയ്യുന്നുണ്ട്. ഉല്‍ക്കണ്ഠയും മാനസികപിരിമുറുക്കം യോഗകൊണ്ട് കുറയ്‌ക്കാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥയല്ലെന്നും ശാരീരികവും മാനസികവും സാമൂഹികവുമായ സൗഖ്യവും ആണെന്നും അത് യോഗ വഴി നേടിയെടുക്കാമെന്നും ലോകാരോഗ്യസംഘടന പറയുന്നു.

എന്നാല്‍ കേരളത്തിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹിയായ ഡോ. സുല്‍ഫി നൂഹു ഞെട്ടിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്. യോഗ കൊണ്ട് പ്രത്യേകിച്ച് ഒരു ആരോഗ്യ ഗുണമില്ലെന്നും യോഗ ശുദ്ധമായ തട്ടിപ്പാണെന്നുമാണ് ഡോ. സുല്‍ഫി നൂഹു ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അവകാശപ്പെടുന്നത്. അന്താരാഷ്‌ട്ര യോഗദിനം ഇന്ത്യയിലും പുറത്തും കൊണ്ടാടിയതിന് പിന്നാലെയാണ് യോഗയെ തള്ളിപ്പറയുന്ന പ്രസ്താവനയുമായി ഡോ. സുല്‍ഫി നൂഹു രംഗത്തെത്തിയത്.

ഡോ. സുല്‍ഫി നൂഹുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:


“ഡോക്ടർക്കെന്താ യോഗയോടിത്ര വെറുപ്പ്”?
ചോദ്യം വന്നത് കേരളം അറിയുന്ന പ്രശസ്തനായ രാഷ്‌ട്രീയ നേതാവിൽ നിന്നായിരുന്നു.
എനിക്കല്ല എതിർപ്പെന്നും ശാസ്ത്രം മറ്റൊന്നാണ് പറയുന്നതെന്നും ഞാൻ പറഞ്ഞു നോക്കിയെങ്കിലും അദ്ദേഹം വീണ്ടും തുടർന്നു
“ന്യൂയോർക്കിലെ ജോൺ ഓഫ് കെന്നടി എയർപോർട്ടിൽ പോലും യോഗ ചെയ്യാൻ വലിയ വിശാലമായ സ്ഥലമുണ്ട്.
അതറിയൊ?”
ഞാൻ കവർ പോയിന്റിന് മുകളിലൂടെ സിക്സർ പായിക്കുന്ന ഭാവത്തിൽ മറുപടി നൽകി
“തൊട്ടപ്പുറത്ത് ഒരു പുകവലി മുറിയും കൂടിയുണ്ട്”
പൊന്തി മുളച്ച ചിരി മറക്കാൻ ശ്രമിച്ച് , തോളിൽ തട്ടി അദ്ദേഹം നടന്നു നീങ്ങുന്നത് ഞാൻ സാകൂതം നോക്കി നിന്നു.
യോഗയ്‌ക്ക് ഇപ്പോഴും തെളിവില്ല തന്നെ.
മറ്റ് വ്യായാമങ്ങളെക്കാൾ നല്ലതാണെന്ന് തെളിയിക്കുന്ന ഒരു തെളിവും നമുക്കില്ല.
മറിച്ച് ബഹുദൂരം പിന്നിലും.
അതുകൊണ്ടുതന്നെ നിലപാടിൽ ഒരു പൊടി പോലും മാറ്റമില്ല.
ഈ കാലമത്രയും അറിയപ്പെടുന്ന ജേർണലുകളൊ പ്രശസ്തമായ ഏജൻസികളോ പ്രൊഫഷണൽ ബോഡികളോ നടത്തിയ പഠനങ്ങളിൽ എല്ലാം തന്നെയും യോഗ മറ്റ് വ്യായാമങ്ങളെക്കാൾ ബഹുദൂരം പിന്നിലാണെന്ന് വീണ്ടും വീണ്ടും വിളിച്ചോതുന്നു.
ജീവിതശൈലി രോഗങ്ങക്കൊ മറ്റു രോഗങ്ങൾക്കോ ഒന്നും തന്നെയും യോഗ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാക്കുന്നില്ല.
മറിച്ച് ലോകം ശാസ്ത്ര സമൂഹം വീണ്ടും വീണ്ടും അസന്നിഗ്‌ദ്ധമായി തെളിയിച്ച 30 മിനിറ്റ് നടത്തം മറ്റു കായിക വിനോദങ്ങൾ നീന്തൽ തുടങ്ങിയവയൊക്കെ തന്നെ ജീവിതശൈലി രോഗങ്ങളെയും തടയുമെന്നും ആയുർദൈർഘ്യം കൂട്ടുമെന്നും അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുന്നു.
ഇതൊക്കെ ചെയ്തു കഴിഞ്ഞ് വീണ്ടും സമയം ലഭ്യമെങ്കിൽ വെറുതെ ഒരു രസത്തിന് അല്പം യോഗ വേണമെങ്കിൽ ചെയ്തോളൂ.
പക്ഷേ അതും വളരെ സൂക്ഷിച്ച് വേണം.
യോഗ മൂലം ഗുരുതരമായ ശാരീരിക അപകടങ്ങൾ ഉണ്ടാക്കുന്നു എന്നുള്ളതിനും വ്യക്തമായ ശക്തമായ പഠനങ്ങൾ ഉണ്ട്.
യോഗയെ കുറിച്ച് നിലവിൽ ലഭ്യമായ പഠനങ്ങൾ ഒക്കെ തന്നെയും ഒട്ടുംതന്നെ നിലവാരമില്ലാത്തതാണ്.
അതിൽ പോലും അല്പം ആങ്സൈറ്റി കുറയ്‌ക്കും എന്നും മനസ്സിന് സ്വസ്ഥത നൽകുമെന്നൊക്കെ അവകാശപ്പെടുന്നുണ്ട്.
എനിക്കതിന് പാട്ട് കേട്ടാൽ മതി.
തെളിവില്ലാത്തതിനെ സ്വീകരിക്കുവാൻ ശാസ്ത്രബോധം അനുവദിക്കുന്നില്ല തന്നെ.
ഇഷ്ടപ്പെട്ട എഴുത്തുകാരനായ റോബിൻ ശർമയുടെ
“ദി മോങ് ഹു സോൾഡ് ഹിസ് ഫെരാരി” യോഗയെ കുറിച്ചും വാതോരാതെ സംസാരിക്കുന്നുണ്ട്.
അത് ലോകത്തെമ്പാടും ഉണ്ടാക്കിയ ഇമ്പാക്ട് ചെറുതൊന്നുമല്ല.
അദ്ദേഹത്തിൻറെ നല്ല പുസ്തകങ്ങൾ മറക്കുന്നില്ല.
“ഫെറാറി” ചവറ്റുകുട്ടയിൽ എറിയേണ്ട പുസ്തകം.
അദ്ദേഹത്തിൻറെ മറ്റു പല പുസ്തകങ്ങളും വളരെ മികച്ചതെങ്കിലും!
രാഷ്‌ട്രങ്ങളുടെ മുൻപിൽ ഞങ്ങളുടേതെന്ന് പറയുവാൻ ഈ ഉടായിപ്പ് യോഗക്ക് പകരം മറ്റെന്തെങ്കിലും കണ്ടെത്താൻ കഴിയട്ടെ.
തൽക്കാലം യോഗ പടിക്ക് പുറത്ത്!
ഡോ സുൽഫി നൂഹു

 

ജീവിതശൈലീ രോഗങ്ങള്‍ക്കോ മറ്റു രോഗങ്ങള്‍ക്കോ യോഗ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാക്കുന്നില്ല. 30 മിനിറ്റ് നടത്തം, മറ്റ് കായികവിനോദങ്ങള്‍, നീന്തല്‍ തുടങ്ങിയവയൊക്കെ ജീവിതശൈലീരോഗങ്ങളെ തടയുമെന്നും ആയുര്‍ദൈര്‍ഘ്യം കൂട്ടുമെന്നും അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഡോ. സുല്‍ഫി നൂഹുവിന്റെ അവകാശവാദം. എന്തിനാണ് അദ്ദേഹം പ്രകോപനമുണ്ടാക്കുന്ന ഒരു പ്രസ്താവനയുമായി അന്താരാഷ്‌ട്ര യോഗദിനത്തോടനുബന്ധിച്ച് രംഗത്തെത്തിയത് എന്നും അറിയുന്നില്ല.

അരമണിക്കൂര്‍ നടത്തം, മറ്റ് കായികവിനോദങ്ങള്‍, നീന്തല്‍ തുടങ്ങിയവയെല്ലാം ചെയ്ത് കഴിഞ്ഞ് വീണ്ടും സമയം ബാക്കിയുണ്ടെങ്കില്‍ മാത്രം ചെയ്യാവുന്ന ഒന്നാണ് യോഗയെന്നും ഡോ.സുല്‍ഫി നൂഹു പരിഹാസധ്വനിയോടെ പറയുന്നു. അലോപ്പതി പിറന്ന നാട്ടിലെ പാശ്ചാത്യരില്‍ നല്ലൊരു ശതമാനം പേര്‍ ഇപ്പോള്‍ യോഗയെ അവരുടെ നിത്യജീവിതത്തിലെ ദിനചര്യയാക്കി മാറ്റിക്കൊണ്ടിരിക്കെയാണ് കേരളത്തിലെ ഡോക്ടറുടെ ഈ പരിഹാസം.

യൂനാനി മരുന്നുകള്‍ ശാസ്ത്രമല്ല, വെറും മിത്താണെന്നും പ്രോട്ടീന്‍ പൗഡര്‍ കുപ്പത്തൊട്ടിയിലെറിഞ്ഞ് പകരം മുട്ടയും ചിക്കനും പയറും കഴിക്കൂ എന്നും മറ്റും നിരവധി വിവാദപ്രസ്താവനകള്‍ മുന്‍പും ഡോ. സുല്‍ഫി നൂഹു നടത്തിയിട്ടുണ്ട്. പക്ഷെ യോഗയെക്കുറിച്ച് ഇത്രയും ധിക്കാരത്തോടെ സംസാരിക്കാന്‍ എന്താണ് അടിസ്ഥാനമെന്നും മനസ്സിലാകുന്നില്ല.

 

 

Tags: Yogaashtanga yogaYogasanaInternational Yoga DayInternational Yoga Day 2024Dr.Sulphi NoohuLifestyle disease
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

Samskriti

കുണ്ഡലിനി ശക്തിയെക്കുറിച്ചറിയാം

Health

മാനസികരോഗ ചികിത്സയില്‍ യോഗയെ ഉപയോഗപ്പെടുത്താം; ന്യൂറോ സയന്‍സസ്  വാര്‍ഷികയോഗം കോവളത്ത്

Marukara

ഇസ്ലാമിക രാഷ്‌ട്രമായ യുഎഇ യോഗയെ കായിക മത്സര ഇനമായി അംഗീകരിക്കാനൊരുങ്ങുന്നു ; ഫുജൈറയിൽ ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പ് നടത്തും

India

പ്രകൃതി സൗഹൃദ സുസ്ഥിര ജീവിതത്തിനുള്ള മാര്‍ഗം ഭാരതത്തിന്നുണ്ട്: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.