തൃശൂര്‍: ഒല്ലൂരില്‍ ട്രെയിനിടിച്ച് റെയില്‍വേ ജീവനക്കാരന് മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന് കെ.എസ് (55) ആണ് മരിച്ചത്.
ഒല്ലൂര്‍ സ്റ്റേഷനും തൃശൂര്‍ സ്റ്റേഷനും ഇടയില്‍ രാവിലെ 11.30 ഓടെ ആയിരുന്നു അപകടം.ഒല്ലൂര്‍ ഗാങ് നമ്പര്‍ രണ്ടിലെ കീമാന്‍ ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസാണ് ഉത്തമനെ ഇടിച്ചത്.
ട്രെയിനിന്റെ എന്ജിന് അടിയില്‍ കുടുങ്ങിയ ഉത്തമന് തത്ക്ഷണം മരിച്ചു. എന്ജിന് അടിയില്‍ കുടുങ്ങികിടന്ന മൃതദേഹം 12.45ഓടെ ആണ് പുറത്തെടുത്തത്. നെടുപുഴ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: