ന്യൂദല്‍ഹി: തമിഴ്നാട് വ്യാജമദ്യ ദുരന്തത്തെ അപലപിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. 56 പേര് മരിച്ചു. 216 പേര് ചികിത്സയിലാണ്. എന്നിട്ടും വിഷയത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയാറാകാത്തതെന്താണെന്ന് നിര്‍മല സീതാരാമന് ചോദിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എവിടെയാണ്? തമിഴ്നാട്ടിലെ ജനങ്ങളോട് അദ്ദേഹം കാണിച്ചിരുന്ന സഹതാപം ഇപ്പോള്‍ നഷ്ടമായോ? കോണ്‍ഗ്രസ് നേതാക്കളുടെ മൗനം ഞെട്ടിക്കുന്നതാണ്. ഇന്‍ഡി മുന്നണിയിലെ ഡിഎംകെയാണ് തമിഴ്നാട് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് ഉത്തരവാദിത്തമുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് വേണ്ടിയിരുന്നത്. അതുകൊണ്ടാണ് ഖാര്‍ഗെയും രാഹുലും ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാത്തത്. ദുരന്തം സംബന്ധിച്ച് സിബിഐ അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
കള്ളക്കുറിച്ചി ദുരന്തത്തില്‍ ഖാര്‍ഗെയും സോണിയയും രാഹുലും പ്രതികരിക്കാത്തത് ദുരൂഹമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
മരിച്ചവരില്‍ മുപ്പത്തിരണ്ട് പേര് ദളിതരാണ്. ഇത് ദുരന്തമല്ല, കൂട്ടക്കൊലയാണ്. ഇത്രയും ഭീകരമായ ഒരു സംഭവം ഉണ്ടായിട്ടും പ്രതികരിക്കാതെ ഇന്‍ഡി സഖ്യ നേതാക്കള്‍ മാളത്തിലാണെന്ന് ബിജെപി വക്താവ് സാമ്പിത് പത്ര കുറ്റപ്പെടുത്തി.
തമിഴ്നാട് സര്‍ക്കാരും കോണ്‍ഗ്രസുമാണ് ദുരന്തത്തിന്റെ ഉത്തരവാദികള്‍. വ്യാജമദ്യം നിര്‍ത്തുമെന്ന് പോലും പറയാനുള്ള ധാര്‍മ്മികത തമിഴ്നാട് സര്‍ക്കാര്‍ കാട്ടുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: