ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. 216 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ പലരും ഗുരുതരാവസ്ഥയിലാണ്. സംഭവത്തില്‍ ഏഴു പേര് അറസ്റ്റിലാണ്. തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡിക്കാണ് അന്വേഷണച്ചുമതല.
വിഷമദ്യ ദുരന്തം തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞദിവസം കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാര്‍ഡുമായാണ് എഐഎഡിഎംകെ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ നിരസിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇത് തള്ളി. എഐഎഡിഎംകെ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡിഎംകെ സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: