ഒറിഗോണ്‍: പാരിസ് ഒളിംപിക്സ് യോഗ്യത ഉറപ്പിച്ച് അമേരിക്കന്‍ താരം ഷക്കാരി റിച്ചാര്ഡ്സണ്. യൂജിനില്‍ നടന്ന പരിശീലന മത്സരത്തില്‍ 10.71 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം യോഗ്യത ഉറപ്പാക്കിയത്. ഒളിംപിക്സ് നടക്കാനിരിക്കുന്ന ഈ വര്‍ഷം ഒരു വനിതാ താരം കുറിച്ചരിക്കുന്ന ഏറ്റവും വലിയ വേഗതയാണിത്.
കഴിഞ്ഞ തവണ ടോക്കിയോ ഒളിംപിക്സിന് മുന്നോടിയായും ഷ ക്കാരി യോഗ്യത ഉറപ്പിച്ചിരുന്നു. പക്ഷെ ഉത്തേജക വിരുദ്ധ പരിശോധനയില്‍ താരം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പങ്കെടുക്കാനായില്ല. കഴിഞ്ഞ വര്‍ഷം ബുഡാപെസ്റ്റില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ ഷക്കാരി റിച്ചാര്ഡ്സണ് സ്വര്‍ണം നേടിയിരുന്നു. 10.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു താരത്തിന്റെ കരിയറിലെ പ്രധാന മെഡല്‍ നേട്ടം.
യൂജീനിലെ പരിശീലന മത്സരത്തില്‍ 10.80 സെക്കന്‍ഡില്‍ മെലിസ ജെഫേഴ്സണ്‍ ഷക്കാരിക്ക് പിന്നില്‍ രണ്ടാമതെത്തി. 10.89 സെക്കന്‍ഡില്‍ ട്വാനിഷ ടെറി മൂന്നാമതും ഫിനിഷ് ചെയ്തു. ഇവര്‍ മൂന്ന് പേരും പാരിസില്‍ മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: