കൊല്‍ക്കത്ത: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കോളജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഇതുമായി ബന്ധമുള്ള അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പശ്ചിമ ബര്‍ധാമനിലെ പനര്‍ഗഡില്‍ നിന്നാണ് ഭീകരവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെന്ന് സംശയിക്കുന്നവരെ ബംഗാള്‍ പോലീസിന്റെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് പിടികൂടിയത്.
രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. ബംഗ്ലാദേശിലെ നിരോധിത ഭീകര സംഘടനയായ ഷഹാദത്ത്-ഇ അല്‍ ഹിഖ്മയുമായി യുവാവിന് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.
ശനിയാഴ്ച വൈകിട്ട് യുവാവിന്റെ താമസ സ്ഥലത്ത് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഞ്ച് പേരുടെ വിവരങ്ങള്‍ കൂടി പോലീസിന് ലഭിച്ചു.
പിന്നാലെ ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് ആളുകള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ബര്‍ധമാനിലെ പശ്ചിമ, പൂര്‍ബ പ്രദേശങ്ങളില്‍ നിന്നും യുവാക്കളെ സംഘടനയിലേക്ക് ചേര്‍ക്കുകയായിരുന്നു ഇവരുടെ പദ്ധതി. പിടിയിലായ കോളജ് വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്ന് ലാപ്ടോപ്പും മറ്റ് രേഖകള്‍ അടങ്ങിയ ഫയലുകളും പോലീസ് പിടിച്ചെടുത്തു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: