ഫ്ലോറിഡ : പൊതുജനം, കുടുംബാംഗങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ വീട് എന്നിവയ്ക്ക് ഭീഷണിയാണെന്ന് തോന്നിയാല്‍ കരടികളെ വെടിവയ്ക്കാന്‍ ആളുകള്‍ക്ക് അനുവാദം നല്കുന്ന ബില്ലില്‍ ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഒപ്പുവച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചത്.
നിരവധി പരിസ്ഥിതി സംഘടനകള്‍ ഈ നിയമത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ബില്‍ വീറ്റോ ചെയ്യാന്‍ ആയിരക്കണക്കിന് ആളുകളാണ് ഗവര്‍ണറോട് അഭ്യര്ഥിച്ചിച്ചത്. നിയമം നടപ്പില്‍ വരുന്നതോടെ കൂടുതല്‍ കരടികളെ കൊല്ലാന്‍ കാരണമാകുമെന്ന് പരിസ്ഥിതി വാദികള്‍ പറയുന്നു.
നിയമം അനുസരിച്ച്, ഒരു കരടിയെ വെടിവെച്ച വ്യക്തി 24 മണിക്കൂറിനുള്ളില്‍ സംസ്ഥാന വന്യജീവി ഉദ്യോഗസ്ഥരെ അറിയിക്കണം. വെടിവെച്ച വ്യക്തിക്ക് അതിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കാന്‍ അനുവാദമില്ലെന്നും നിയമത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: