ചേര്‍ത്തല: ഓഹരിവിപണിയില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും 7.65 കോടി തട്ടിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രധാനമായും ഗുജറാത്ത് കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടന്നിരിക്കുന്നത്. 7.65 കോടിയുടെ തട്ടിപ്പ് സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പെന്നാണ് പോലീസ് നിലപാട്. അതിനാല്‍ തന്നെ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയായിരിക്കും അന്വേഷണമെന്നാണ് വിവരം.
ഇന്‍വെസ്കോ, കാപിറ്റല്‍, ഗോള്‍ ഡിമാന്‍സ് സാക്സ് എന്നീകമ്പനികളുടെ അധികാരികളെന്ന വ്യാജേനയാണ് രേഖകള്‍ കാണിച്ച് തെറ്റിദ്ധരിപ്പിച്ചും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തുമാണ് ഡോക്ടര്‍ ദമ്പതിമാരെ തട്ടിപ്പു സംഘം കുടുക്കിയത്. രണ്ടുമാസത്തിനിടെയാണ് ഡോക്ടര്‍ ദമ്പതികള്‍ സംഘത്തിനു ഇത്രയും തുകകൈമാറിയത്. ഇതിന്റെ ഇടപാടുകളെല്ലാം സാമ്പത്തിക വിദഗ്ദന്റെയും ഓഹരിവിപണി വിദഗ്ദന്റെയും സാന്നിധ്യത്തില്‍ പോലീസ് തിങ്കളാഴ്ച മുതല്‍ ബാങ്കുകളില്‍ പരിശോധിക്കും. ഇതിനു ശേഷേമേ ഗുജറാത്തിലേക്കു തിരിക്കൂ. ട്രാന്‍സ്ഫര്‍ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങളാണ് വിശദമായി പരിശോധിക്കുന്നത്.
മലയാളികളായവരുടെ ഇടപെടല്‍ തട്ടിപ്പിനു പിന്നിലുണ്ടോയെന്ന വിവരവും പോലീസ് പരിശോധിക്കുന്നുണ്ട്. പണം തട്ടുന്നതിനുവേണ്ടി ഡോക്ടര്‍ക്ക് വാട്സാപ്പ് വഴി ലിങ്ക് അയച്ചുനല്‍കി ഗ്രൂപ്പില്‍ ചേര്‍ത്തുകൊണ്ടാണ് നിക്ഷേപവും ലാഭവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നത്. സംസ്ഥാനത്തു സമാനമായി നടന്ന തട്ടിപ്പുകളുടെ അന്വേഷണവുമായും ഇതിനെ യോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പെന്ന് പോലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: