ആന്റിഗ്വ: ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഒന്നിൽ നിന്നും ഇന്ത്യക്ക് സെമിയിലേക്ക് . സൂപ്പര്‍ എട്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ 50 റൺസിന് വിജയിച്ചു.
ഇന്ത്യ ഉയർത്തിയ 197 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് ആകെ 146 റൺസ് എടുക്കാനെ ആയുള്ളൂ. ഇന്ത്യ ഈ ജയത്തോടെ സൂപ്പർ 8 ഗ്രൂപ്പിൽ 4 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. ഇനി അവസാന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.
ബംഗ്ലാദേശിന് ആയി 40 റൺസ് എടുത്ത ഷാന്റോ മാത്രമാണ് തിളങ്ങിയത്. ബൗളർമാരിൽ കുൽദീപ് യാദവ് ആണ് ഇന്ത്യക്ക് ആയി ഏറ്റവും തിളങ്ങിയത്. കുൽദീപ് 4 ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്‌ത്തി. ബുമ്രയും അർഷ്ദീപും 2 വിക്കറ്റും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്‌ത്തി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 196 റൺസ് എടുത്തിരുന്നു. മുൻ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ മുൻ നിര ബാറ്റർമാർ റൺ കണ്ടെത്തിയ മത്സരമായിരുന്നു. രോഹിത് ശർമ്മ 11 പന്തിൽ നിന്ന് 23 റൺസ് അടിച്ച് നല്ല തുടക്കം ഇന്ത്യക്ക് നൽകി.
കോഹ്ലി 28 പന്തിൽ 37 റൺസ് എടുത്ത് ഈ ലോകകപ്പിലെ തന്റെ ഏറ്റവും ഉയർന്ന സ്കോറിലേക്ക് എത്തി. റിഷഭ് പന്ത് 24 പന്തിൽ നിന്ന് 36 റൺസ് എടുത്ത് ഇന്നും നല്ല സംഭാവന ചെയ്തു. 6 റൺസ് എടുത്ത സൂര്യകുമാർ നിരാശപ്പെടുത്തി.
അവസാനം ശിവം ദൂബെയും ഹാർദികും കൂടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചു. ദൂബെ 24 പന്തിൽ നിന്ന് 34 റൺസ് എടുത്തു. ഹാർദിക് 27 പന്തിൽ നിന്ന് 50 റൺസ് എടുത്ത് ഇന്ത്യയുടെ ടോപ് സ്കോറർ ആയത്. 3 സിക്സ് 3 ഫോറും ഹാർദിക് അടിച്ചു.
ബംഗ്ലാദേശ് നിരയിൽ നായകൻ നജ്മുൽ ഹൊസൈൻ 40 റൺസ് നേടി. ക്യാപ്റ്റന് പുറമെ ഓപ്പണർ തൻസിദ് ഹസൻ (29), വാലറ്റത്ത് റിഷാദ് ഹൊസൈൻ( 24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
ബംഗ്ലാദേശിന് വേണ്ടി തൻസീം ഹസ്സനും റിഷാദ് ഹൊസ്സൈനും രണ്ട് വിക്കറ്റ് വീതം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക