Kerala

മഹിജ തോട്ടത്തിലിന് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം

Published by

തിരുവനന്തപുരം: സാഹിത്യത്തിലെ സമഗ്രസംഭാവനക്കുള്ള ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം മഹിജ തോട്ടത്തിലിന്. പ്രമുഖ എഴുത്തുകാരിയും കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹിജ തോട്ടത്തില്‍ അഴിയൂര്‍ സ്വദേശിയാണ്.

സാഹിത്യത്തിലെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. ബിഎസ്എസ് ദേശീയ ചെയര്‍മാന്‍ ബി.എസ്. ബാലചന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ മഹിജ സേവനമനുഷ്ഠിച്ചിരുന്നു. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തിലാണ് ഭര്‍ത്താവ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by