ന്യൂദല്‍ഹി : നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടില്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സുബോദ് കുമാര്‍ സിംഗിനെ സ്ഥാനത്ത് നിന്ന് നീക്കി . പ്രദീപ് സിംഗ് കരോളയ്ക്കാണ് പകരം ചുമതല.
നീറ്റ്- നെറ്റ് പരീക്ഷാ തട്ടിപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതിയെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ നെറ്റ് പരീക്ഷ റദ്ദാക്കുകയുണ്ടായി.
രാജ്യത്തെ 1205 കേന്ദ്രങ്ങളില്‍ നടന്ന നെറ്റ് പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. 2018 മുതല്‍ ഓണ്‍ലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്ലൈന് രീതിയിലേക്കു മാറ്റി. യുജിസി നെറ്റ് പരീക്ഷ നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നെന്നും ആറ് ലക്ഷം രൂപയ്ക്ക് ഡാര്‍ക്ക് വെബ്ബിലും സാമൂഹ്യ മാധ്യമങ്ങളിലും പരീക്ഷാ പേപ്പര്‍ വില്പനയ്ക്ക് വച്ചുവെന്നും സിബിഐ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: