ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് ജില്ലയില്‍. ചേര്‍ത്തല സ്വദേശിക്ക് നഷ്ടപ്പെട്ടത് 7.55 കോടി രൂപ. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് ഇന്‍വെസ്റ്റ്മെന്റുമായി ബന്ധപ്പെട്ടാണ് രണ്ട് മാസത്തിനിടയില്‍ ഇത്രയും ഭീമമായ തുക നഷ്ടമായത്. ഇന്‍വെസ്കോ ക്യാപിറ്റല്‍, ഗോള്‍ഡ് മാന്‍ സാക്സ് എന്നീ കമ്പനികളുടെ അധികാരസ്ഥാനത്തുള്ളവരാണ് എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും വ്യാജമായ രേഖകള്‍ കാണിച്ചും ഇയാളുടെ നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം നല്‍കും എന്നും പറഞ്ഞ് വിശ്വസിപ്പിച്ചും ആണ് പണം തട്ടിയെടുത്തത്.
നിക്ഷേപ ലാഭവും ചേര്‍ത്ത് മൊത്തം 39,72,85,929 രൂപ ഇയാളുടെ ഇന്റേണല്‍ ഇക്വിറ്റി അക്കൗണ്ടില്‍ ഉണ്ട് എന്ന് വ്യാജ സ്റ്റേറ്റ്മെന്റ് അയച്ച് നല്കി വിശ്വസിപ്പിച്ചു. പിന്നീട് ഇയാളുടെ നിക്ഷേപം 15 കോടിയാക്കണം എന്ന് ആവശ്യപ്പെട്ടു. അത് നിരസിച്ച ഇയാളുടെ ഇന്റേണല്‍ ഇക്വിറ്റി അക്കൗണ്ട് താത്ക്കാലികമായി മരവിപ്പിച്ചെന്ന് അറിയിച്ചു. ഇയാള്‍ നിക്ഷേപിച്ച തുക തിരികെ കിട്ടണമെങ്കില്‍ രണ്ട് കോടി രൂപ കൂടി നല്‍കണം എന്നും അല്ലായെങ്കില്‍ ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 7,65,00,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: