പത്തനംതിട്ട : മദ്യലഹരിയില്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്. തീയ്യാടിക്കലില്‍ ആണ് സംഭവം.
മര്‍ദ്ദനമേറ്റ 76 വയസുളള പാപ്പച്ചന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകന് ജോണ്‍സനാണ് പാപ്പച്ചനെ മര്‍ദ്ദിച്ചത്.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ആണ് സംഭവം. പൊലീസ് എത്തിയാണ് പാപ്പച്ചനെ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. രേഖാമൂലം പരാതി കിട്ടിയാലെ കേസെടുക്കൂ എന്നാണ് പെരുംമ്പെട്ടി പൊലീസ് പറയുന്നത്. പാപ്പച്ചനെ മകന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: