Kerala

മരുമകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

Published by

ഇടുക്കി: മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു. ഇടുക്കി പൈനാവില്‍ 56 കോളനിയില്‍ താമസിച്ചിരുന്ന കൊച്ചുമലയില്‍ അന്നക്കുട്ടി (68) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അന്നക്കുട്ടി കോട്ടയം മെഡി. കോളജില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം താന്നിക്കണ്ടം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

ജൂണ്‍ അഞ്ചിനായിരുന്നു സംഭവം. മകള്‍ പ്രിന്‍സിയുടെ ഭര്‍ത്താവ് കഞ്ഞിക്കുഴി നിരപ്പേല്‍ സന്തോഷ് ആണ് അന്നക്കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കൊച്ചുമകള്‍ ലിയക്കും പരിക്കേറ്റിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സന്തോഷ് പോലീസ് തെരയുന്നതിനിടെ പൈനാവിലെത്തി ഇവരുടെ രണ്ടു വീടുകള്‍ക്ക് തീയിട്ടിരുന്നു. തുടര്‍ന്ന് ബോഡിമെട്ടിന് സമീപത്തു നിന്ന് പോലീസ് പിടികൂടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by