ന്യൂദല്‍ഹി: അന്താരാഷ്‌ട്ര യോഗ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറില്‍ യോഗ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഷേര്‍ ഇ കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് യോഗ ദിനാചരണം. മൂന്നാമതും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ വൈകിട്ടോടെ പ്രധാനമന്ത്രി ശ്രീനഗറിലെത്തി. പരമ്പരാഗത വേഷവിധാനങ്ങളോടെ കശ്മീരുകാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. 370-ാം വകുപ്പ് സൃഷ്ടിച്ച വലിയ മതില്‍ കശ്മീരില്‍ ഇല്ലാതായെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു.
യുവ ശാക്തീകരണം, കശ്മീര്‍ പരിഷ്‌കരണം പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. 1,500 കോടി രൂപയുടെ 84 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ആറു സര്‍ക്കാര്‍ ഡിഗ്രി കോളജുകളുടെ നിര്‍മാണം, കാര്‍ഷിക മേഖലയ്‌ക്കായി 1,800 കോടി രൂപയുടെ പദ്ധതികള്‍ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സര്‍വീസിലേക്ക് 2,000 ഉദ്യോഗാര്‍ഥികളുടെ നിയമന ഉത്തരവുകള്‍ അദ്ദേഹം വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: