ഇടുക്കി: കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കാസർക്കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം.
സഫാരി കഴിഞ്ഞു ആനയെ തളക്കുന്നതിനിടെയാണ് ബാലകൃഷ്ണന് ചവിട്ടേറ്റത്. ആന പല തവണ പാപ്പാനെ ചവിട്ടുകയും അവസാനം തുമ്പിക്കൈയിൽ കോർത്ത് നിലത്തിടുകയും ചെയ്യുകയായിരുന്നു. കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തിൽ വച്ചാണ് സംഭവം നടന്നത്.
പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: