Kerala

സ്വാമി വാമദേവാനന്ദ മഹരാജ് സമാധിയായി

Published by

പാലാ: അരുണാപുരത്തെ ശ്രീരാമകൃഷ്ണാശ്രമം മുന്‍ മഠാധിപതി സ്വാമി വാമദേവാനന്ദ മഹരാജ് സമാധിയായി. രാമകൃഷ്ണ മിഷന്റെ മുബൈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2006 മുതല്‍ 2020 വരെ രാമകൃഷ്ണ മിഷന്റെ പാല കേന്ദ്രത്തിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം.

27 വര്‍ഷം മിഷന്റെ കാലടി കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു. മിഷന്റെ സേവാരംഗത്ത് വലിയ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ശ്രീരാമകൃഷ്ണ ആദര്‍ശ സംസ്‌കൃത കോളജിന്റെയും പാഠശലയുടെയും മാനേജര്‍ എന്ന നിലയിലും അദ്ദേഹം മികച്ച പ്രവര്‍ത്തകനായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസരുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ധാരാളം ആധ്യാത്മിക അന്തര്‍യോഗങ്ങള്‍ ആശ്രമത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ജുലൈ ഒന്നിന് രാവിലെ 10 മണിക്ക് സമാധിയോടനുബന്ധിച്ച് പാലാ ആശ്രമത്തില്‍ സമാരാധനം ഉണ്ടായിരിക്കുന്നതാണെന്ന് ആശ്രമം അധ്യക്ഷന്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by