കൊച്ചി: ഓസ്ട്രേലിയിലെ ബ്രിസ്ബെയിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ ആസ്ട്രേലിയന്‍ ഫ്രണ്ടസ്ഷിപ്പ് അസോസിയേഷനും വിന്‍ഗ്രൂപ്പ് അസോസിയേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ ഇന്‍ഡോ ആസ്ട്രേലിയന്‍ എക്സലന്‍സ് അവാര്‍ഡിലെ വിവിധ വിഭാഗത്തില്‍ മലയാളികള്‍ക്ക് പുരസ്‌കാരം.
സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. കെ.വി. സാബു, ഡബ്ല്യുബിസി ബോക്സിങ് ചാമ്പ്യനായ കെ.എസ്. വിനോദ്, ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മോബി കെ. ബാബു എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായ മലയാളികള്‍. കായിക മേഖലയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് 2023ലെ ഡബ്ല്യുബിസി മിഡില്‍ വെയ്റ്റ് ബോക്സിങ് ചാംപ്യ
നായ കെ.എസ്. വിനോദ് സ്പോര്‍ട്‌സ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.
സാമൂഹ്യരംഗത്തെയും 38 വര്‍ഷമായുള്ള നിയമരംഗത്തെ പ്രവര്‍ത്തന മകിവിന്റെയും അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ബിജെപി സംസ്ഥാന എക്സി. കമ്മിറ്റിയംഗവുമായ അഡ്വ. കെ.വി. സാബുവിനെ മാന്‍ ഓഫ് ലീഗല്‍ ലുമിനറി അവാര്‍ഡിന് അര്‍ഹനാക്കിയത്. ബിജെപി ന്യൂനപക്ഷ മോര്‍ച്ച മുന്‍ അഖിലേന്ത്യ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. ഐടി രംഗത്തെ മികവിന്റെ അടിസ്ഥാനത്തിലാണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇകോണ്‍സ് എംഡിയായ മോബി കെ. ബാബുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഡിജെഎംസി ചെയര്‍മാന്‍ ഡണ്‍സ്റ്റന്‍ പോള്‍ റൊസാരിയോ ഗ്ലോബല്‍ ബോക്സിങ് പ്രമോട്ടര്‍ അവാര്‍ഡിനും വുമണ്‍ എംപവര്‍മെന്റ് അവാര്‍ഡിന് ഓസ്ട്രേലിയയും ദുബായിയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസലിയ ലാപ്പസും അര്‍ഹരായി. ബ്രിസ്ബെയിന്‍ ക്യൂന്‍സ് ലാന്റ് പാര്‍ലമെന്റ് ഹാളില്‍ ഇന്ന് നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മില്‍ട്ടണ്‍ ഡിക്ക് എംപി ഉദ്ഘാടനംചെയ്യും. ക്യൂന്‍സ്‌ലാന്റ് പ്രതിപക്ഷ നേതാവ് ജോണ്‍ പോള്‍ എംപി അധ്യക്ഷനാകും. ബ്രിസ്‌ബെയ്ന്‍ ബേസൈഡ് സൗത്ത് ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വിനോദ് മാനുവല്‍ ആമുഖ പ്രഭാഷണം നടത്തും. കൗണ്‍സിലര്‍ ട്രേസി ഹ്യൂസ് മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: