കൊളോഗ്നെ: യൂറോ കപ്പ് ഗ്രൂപ്പ് എയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന സ്കോട്ട്ലന്‍ഡ്-സ്വിറ്റ്സര്‍ലന്‍ഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പാലിച്ചത്. രണ്ട് ടീമുകലും രണ്ടാം മത്സരത്തിനായാണ് ഇന്നലെ ഇറങ്ങിയത്. ആദ്യ കളിയില്‍ ഹംഗറിയെ തോല്‍പ്പിച്ച സ്വിറ്റ്സര്‍ലന്‍ഡിന് ഇന്നലത്തെ സമനിലയോടെ നാല് പോയിന്റായി. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ടീം.
അടുത്ത മത്സരം കരുത്തരായ ജര്‍മനിക്കെതിരെയാണ്. ആ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന് തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കില്‍ ടീമിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശം ഹംഗറി-സ്കോട്ട്ലന്‍ഡ് മത്സരഫലത്തെ ആശ്രയിച്ചിരിക്കും.
ഇന്നലെ നടന്ന പോരാട്ടത്തില്‍ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും വീണത്. സ്കോട്ട്ലന്ഡിനായ് 13-ാം മിനിറ്റില്‍ സ്കോട്ട് മക് ടോമിനേ ഗോള്‍ നേടി. 26 മിനിറ്റെത്തിയപ്പോള്‍ ഷെര്ദാന് ഷാഖിരി സ്വിറ്റ്ലര്ലന്ഡിന്
സമനില ഗോള്‍ നേടിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: