ന്യൂദല്‍ഹി: നീറ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ മെഡിക്കല്‍ കോളജുകളിലേക്ക് നടക്കുന്ന പ്രവേശന നടപടികള്‍ തടയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജൂലൈ ആദ്യം തുടങ്ങുന്ന കൗണ്‍സലിങ്ങിന് സ്റ്റേ വേണമെന്ന ആവശ്യം ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എസ്.വി.എന്‍. ഭാട്ടി എന്നിവര്‍ തള്ളി. വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ദേശീയ ടെസ്റ്റിങ് ഏജന്‍സിയുടെ ആവശ്യം കോടതി പരിഗണിച്ചു. കേസ് ജൂലൈ 8ന് എടുക്കുമ്പോള്‍ വിവിധ ഹൈക്കോടതികളിലെ ഹര്‍ജികളും ഇതോടൊപ്പം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: