തിരുവനന്തപുരം: ഭിന്നശേഷി മേഖലയിലെ ദേശീയ സംഘടനയായ സക്ഷമ 16 ആം സ്ഥാപന ദിനം ആചരിച്ചു. 1998 മുതല്‍ കാഴ്ച പരിമിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ദൃഷ്ടിഹീന്‍ കല്യാണ്‍ സംഘ് ആണ് സക്ഷമയുടെ മുന്‍ഗാമി.
2008 ജൂണ്‍ 20 ല്‍ മറ്റു ഭിന്നശേഷി വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി സക്ഷം എന്നപേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സ്ഥാപന ദിനത്തില്‍ സക്ഷമ പ്രവര്‍ത്തകര്‍ ജില്ലയിലെ മറ്റു ഭിന്നശേഷി സ്ഥാപനങ്ങള്‍ സന്ദര്‍ശിയ്ക്കുകയും മധുരം പങ്കു വയ്ക്കുകയും ചെയ്തു. ദിവ്യാംഗരുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്തു. സുഭാഷ് നഗറിലെ ശ്രദ്ധ സ്പെഷ്യല്‍ സ്കൂള്‍, തിട്ടമംഗലത്തെ സീഡ്, നെയ്യാറ്റിന്‍കരയിലെ കാരുണ്യ, ഏതാനും ബഡ് സ്കൂളുകള്‍ എന്നിവിടങ്ങളില്‍ സക്ഷമയുടെ സന്ദേശം എത്തിക്കുകയും സ്ഥാപന മേധാവികളെ ആദരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: