ന്യൂഡല്‍ഹി: കാമ്പസുകളും ലബോറട്ടറികളും വികസിപ്പിക്കാനും ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്താനും ഉതകുന്ന ‘നാഷണല്‍ ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ഹാന്‍സ്മെന്റ് സ്‌കീമിന് (എന്‍എഫ്‌ഐഇഎസ്) അംഗീകാരം നല്‍കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. 2254.43 കോടി രൂപയുടെ സാമ്പത്തിക വിനിയോഗമുള്ള കേന്ദ്ര മേഖലാ പദ്ധതിയാണിത്.
രാജ്യത്തിന്റെ ഫോറന്‍സിക് കഴിവുകള്‍ ഗണ്യമായി മെച്ചപ്പെടുത്താനും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്‌ക്ക് കൂടുതല്‍ ശക്തമായ പിന്തുണ ഉറപ്പാക്കാനും ഈ നിക്ഷേപം ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക