തിരുവനന്തപുരം: താന്‍ സംസാരിക്കുമ്പോള്‍ നിയമസഭയില്‍ ബഹളമുണ്ടാക്കിയ സച്ചിന്‍ദേവ് എംഎല്‍എയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അടിയന്തരപ്രമേയ നോട്ടിസില്‍ സതീശന് പ്രസംഗിക്കുന്നതിനിടെ, കണ്ണൂരിലെ ബോംബ് നിര്‍മാണത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് സച്ചിന്‍ദേവ് ബഹളമുണ്ടാക്കിയത്. പരിഷ്കൃത സമൂഹത്തിന് അപമാനകരമായ കാര്യങ്ങളാണ് സിപിഎം ചെയ്യുന്നതെന്ന സതീശന്റെ പ്രയോഗമാണ് സച്ചിന്‍ദേവിനെ ചൊടിപ്പിച്ചത്.
അപ്പോഴാണ് സച്ചിന്‍ദേവും തിരുവനന്തപുരം കോര്പ്പറേഷന് മേയറും ഭാര്യയുമായ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞ കാര്യം സതീശന് പരാമര്‍ശിച്ചത്. ‘ഞാന്‍ ട്രാന്‍സ്പോര്‍ട് െ്രെഡവറെ റോഡില്‍ ഭീഷണിപ്പെടുത്തിയ കാര്യമല്ല പറഞ്ഞത്. ബോംബ് നിര്‍മാണത്തിന്റെ കാര്യമാണ്. സര്‍ക്കാര്‍ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു. സര്‍ക്കാരിന്റെയും പോലീസിന്റെയും ഒത്താശയോടെ നടക്കുന്ന ബോംബ് നിര്‍മാണത്തില്‍ നിരപരാധികളാണ് മരിക്കുന്നത്. സിപിഎം ആയുധം താഴെ വയ്ക്കണം. ബോംബ് നിര്‍മാണം അവസാനിപ്പിക്കണം’പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കെഎസ്ആര്‍ടിസി പരാമര്‍ശത്തോടെ സച്ചിന്‍ദേവിന് ഉത്തരംമുട്ടി. അപ്പോള്‍തന്നെ സീറ്റില്‍ നിന്നും എഴുന്നേറ്റ് മാറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: