മക്ക: കടുത്ത ചൂടില്‍ മക്കയില്‍ മരിച്ചത് 550 ഹജ്ജ് തീര്‍ത്ഥാടകരെന്ന് റിപ്പോര്‍ട്ട്. 50 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ് ഇപ്പോള്‍ മക്കയിലെ ചൂട്. മരിച്ചവരില്‍ 323 പേര് ഈജിപ്തുകാരാണ്. 60 പേര് ജോര്‍ദ്ദാനില്‍ നിന്നുള്ളവരാണ്. ഈജിപ്തിലും സൗദി അറേബ്യയിലുമായി രണ്ടായിരത്തോളം പേര് ചികിത്സയിലാണ്.
തിങ്കളാഴ്ച മക്കയിലെ ഗ്രാന്‍ഡ് മോസ്കില്‍ 51.8 ഡിഗ്രി സെല്‍ഷ്യസ് (125 ഫാരന്‍ഹീറ്റ്) എത്തിയതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തീര്‍ത്ഥാടകര്‍ സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ കുട ഉപയോഗിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും സൗദി അധികൃതര്‍ നിര്‍ദേശിച്ചു. 1.8 മില്ല്യണ്‍ തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജിനെത്തിയത്. ഇതില്‍ 1.6 മില്ല്യണ്‍ തീര്‍ത്ഥാടകര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും സൗദി അധികൃതര്‍ പറഞ്ഞു. 5800 തീര്‍ത്ഥാടകര്‍ ചൂടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: