Football

കാലം കാത്തുവച്ച എറിക്‌സണ്‍ ഗോള്‍

Published by

സ്റ്റട്ട്ഗാര്‍ട്ട്: യൂറോ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങല്‍ പുരോഗമിച്ചുവരികയാണ്. ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഡെന്‍മാര്‍ക്കിന്റെ മത്സരം ഏവരും ഉറ്റുനോക്കിയ കളികളില്‍ ഒന്നാണ്. ഇത്തവണത്തെ ഫേവറിറ്റുകളോ കറുത്ത കുതിരകളോ ആയി വലയിരുത്തപ്പെടുന്ന ടീമല്ല ഡെന്‍മാര്‍ക്ക്. പക്ഷെ എല്ലാവരും തിരഞ്ഞത് ടീമിലെ പ്രധാന താരമായ ക്രിസ്റ്റിയാന്‍ എറിക്‌സണിനെയാണ്. മൂന്ന് വര്‍ഷം മുമ്പ് കഴിഞ്ഞ യൂറോയില്‍ ഇതുപോലെ ആദ്യ മത്സരത്തിനിടെയായിരുന്നു താരം നെഞ്ചുവേദനയെ തുടര്‍ന്ന് പുറത്താകേണ്ടിവന്നത്. പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് താരത്തിന് കളത്തില്‍ സജീവമാകാന്‍ കഴിഞ്ഞത്. ഇക്കുറി ഡെന്‍മാര്‍ക്ക് ടീം കളത്തിലിറങ്ങുമ്പോള്‍ ആദ്യ ഗോള്‍ നേടാന്‍ നിയോഗം ലഭിച്ചത് എറിക്‌സണിന്. ഇത് ഈ പത്താം നമ്പര്‍ താരത്തിനായ് കാലം കരുതിവച്ച ഗോള്‍ എന്ന് കായിക പ്രേമികളും ഒരേസ്വരത്തില്‍ ശരിവച്ചു. എറിക്‌സണിനൊപ്പം ആഹ്ലാദിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by