ആലപ്പുഴ: ഹിന്ദു നേതാക്കളെ തെരഞ്ഞുപിടിച്ചു ആക്രമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയ എസ്എന്‍ഡിപി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നടക്കുന്ന കൊലവിളി അത്യന്തം പ്രതിഷേധാര്‍ഹമാണ്.
കേരളത്തിലെ പിന്നാക്കകാര്‍ക്കായുള്ള 12 ശതമാനം സംവരണം ന്യൂനപക്ഷം എന്ന പേരില്‍ മുസ്ലിം സമുദായം അനുഭവിക്കുകയാണ്. കേരളത്തില്‍ ആനുകാലിക പരിതസ്ഥിതിയില്‍ മുസ്ലിം പ്രീണനമാണ് രാഷ്ട്രീയക്കാരും സാംസ്കാരിക നായകര്‍ എന്ന് അവകാശപ്പെടുന്നവരും ചെയ്യുന്നത്.
സത്യസന്ധമായ അഭിപ്രായം ആരെങ്കിലും പറഞ്ഞാല്‍ അവരെ മ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിക്കുക എന്നത മോശമായ പ്രവണതയാണ്. രാഷ്ട്രീയത്തിലായാലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലായാലും ഒരാള്‍ സ്വന്തം അവകാശം ചോദിക്കുമ്പോള്‍ അതിനെതിരെ വാളെടുക്കുന്നത് നല്ലതല്ല.
മാപ്പിള ലഹളയെ കുറിച്ച് സത്യസന്ധമായി കവിത എഴുതിയതിന് കുമാരനാശാനെയും സമൂഹത്തിനു ശക്തി പകര്‍ന്നു കൊണ്ട് സമാജ പ്രവര്‍ത്തനം നടത്തിയതിന് ആറാട്ടുപുഴ വേലായുധപ്പണിക്കരെയും കൊലപ്പെടുത്തിയ അതേ ശക്തികള്‍ ഇന്നും സജീവമാണ് എന്നാണ് ഇതില്‍ നിന്നും മനസിലാവുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: