പത്തനംതിട്ട: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച കോന്നി അട്ടച്ചാക്കല്‍ ചെന്നശേരില്‍ സജു വര്‍ഗീസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. അടൂരിലെ സ്വകാര്യ മെഡി. കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ 10ന് വീട്ടിലെത്തിച്ചു. 2ന് അട്ടച്ചാക്കല്‍ സെ. തോമസ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടന്നു.
ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫഗ്രന്‍ മെത്രാപ്പോലീത്ത സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്, മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫി, കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ, എന്‍ബിടിസി കമ്പനി ചെയര്മാന് കെ.ജി എബ്രഹാം തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: