ന്യൂദല്‍ഹി: വടക്കുദിക്കിലെ സംസ്ഥാനങ്ങള്‍ കൊടും ചൂടില്‍ വലയുന്നു. ചൂട് ഉയര്‍ന്നതിനെ തുടര്‍ന്ന് ദല്‍ഹി, യുപി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മിക്കയിടങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില. ഉത്തരാഖണ്ഡ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കൊടുംചൂടാണ്. ഉഷ്ണതരംഗത്തെ തുടര്‍ന്ന് 24 മണിക്കൂറിനിടെ ബിഹാറില്‍ 22 പേര് മരിച്ചിരുന്നു.
ദല്‍ഹിയിലെ താപനില 45 ഡിഗ്രിയാണ്. ജൂണ്‍ മാസത്തില്‍ സാധാരണയായി അനുഭവപ്പെടുന്ന ചൂടിനേക്കാള്‍ ആറ് ഡിഗ്രി കൂടുതലാണിത്. 45 ഡിഗ്രിയാണെങ്കിലും 50 ഡിഗ്രിയായി താപനില ഉയര്‍ന്നാലുള്ള കാലാവസ്ഥയിലൂടെയാണ് ദല്‍ഹിയിലെ ജനങ്ങള്‍ കടന്നുപോകുന്നതെന്നും ഐഎംഡി പറയുന്നു.
ചൂടിന് അല്പം ആശ്വാസമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നത്. നേരിയ തോതില്‍ മഴ പെയ്യാനുള്ള സാധ്യതയും ഐഎംഡി പ്രവചിക്കുന്നു. ജൂണ്‍ 17ന് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ്, 47.6 ഡിഗ്രി.
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ 43.1 ഡിഗ്രിയും മസൂറിയില്‍ 43 ഡിഗ്രിയും താപനില അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: