ന്യൂദല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തകയായ മേധാ പട്കര്‍ എന്‍ജിഒ സംഘടനയിലൂടെ സമ്പാദിച്ചത് ഒരു ശരാശരി ഇന്ത്യക്കാരന്‍ സമ്പാദിക്കുന്നതിന്റെ നൂറ് ഇരട്ടിയിലധികം തുക. സാമ്പത്തിക നീതിക്ക് വേണ്ടി വാദിക്കുന്നവരായ ഒട്ടേറെപ്പേര്‍ അവരെ പിന്തുണയ്‌ക്കുന്നവരായുണ്ട്. നര്‍മ്മദ് ബചാവോ ആന്ദോളന്‍ തുടങ്ങിയ പരിസ്ഥിതി സമരങ്ങള്‍ക്ക് മുന്‍പില്‍ നിന്ന മേധാ പട്കറുടെ എന്‍ജിഒ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സംശയാസ്പദമായി കോടികള്‍ വരുന്നുവെന്നും അതേക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സഞ്ജീവ് ജാ എന്ന വ്യക്തി ഇഡിയ്‌ക്ക് പരാതി നല്‍കി.
ഇത് അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും അല്ലേ എന്ന ചോദ്യം ഉയരുകയാണ്. മേധാ പട്കറുടെ എന്‍ജിഒ സംഘടനയായ നര്‍മ്മദ നവനിര്‍മ്മാണ്‍ അഭിയാനുമായി ബന്ധപ്പെട്ട 12ഓളം ബാങ്ക് അക്കൗണ്ടുകള്‍ സംശയത്തിന്റെ നിഴലിലാണ്. വന്‍ഫണ്ടുകള്‍ എത്തിക്കാനാണ് ഈ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചതെന്നാണ് കണ്ടെത്തലുകള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ തുറന്ന ഈ അക്കൗണ്ടുകള്‍ നര്‍മ്മദ ജീവന്‍ശാല എന്ന സംഘടനയുടെ പേരിലാണ്. ഈ സംഘടനയുടെ മേധാ പട്കറുടെ പേരിലുള്ളതാണ് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. 2011 മുതല്‍ 2018 വരെയുള്ള കാലത്തിനിടയിലാണ് ഈ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നത്. ഇതിലേക്ക് ഏകദേശം 4.25 കോടി രൂപ നിക്ഷേപമായി എത്തിയിട്ടുണ്ട്.
നര്‍മ്മദ ജീവന്‍ശാല എന്ന എന്‍ജിഒയ്‌ക്ക് കീഴിലുള്ള 12 അക്കൗണ്ടുകളില്‍ ആറ് അക്കൗണ്ടുകള്‍ 13 മാസങ്ങള്‍ക്കകം നിര്‍ത്തി. ഈ ആറ് അക്കൗണ്ടുകളിലേക്ക് 21.2 ലക്ഷം രൂപയോളം നിക്ഷേപമായെത്തി. ഇതെല്ലാം പിന്‍വലിക്കുകയും ചെയ്തു. പിന്നീടാണ് ഈ ആറ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഈ ആറ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്നപ്പോള്‍ പിറ്റേദിവസം തന്നെ പിന്‍വലിച്ചിട്ടുണ്ട്.
നര്‍മ്മദ ജീവന്‍ശാലയുടെ മറ്റ് അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ 2017 ഒക്ടോബര്‍ 13ന് ഒരേ ദിവസമാണ് ആരംഭിച്ചത്. 1500 രൂപ വീതമാണ് ഈ അഞ്ച് അക്കൗണ്ടുകളിലേക്ക് നിക്ഷേപമായി എത്തിയത്. ഈ അഞ്ച് അക്കൗണ്ടുകളും 2018 നവമ്പര്‍ 3ന് ഒരേ ദിവസം തന്നെ മരവിപ്പിക്കുകയും ചെയ്തു. അക്കൗണ്ടുകള്‍ തുറന്ന ശേഷം വെറും 13 മാസങ്ങള്‍ കൊണ്ട് ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മറ്റൊരു ബാങ്ക് അക്കൗണ്ട് 2018 നവമ്പര്‍ ആറിന് തുറന്നു. 2021 മാര്‍ച്ച് 31ന് ക്ലോസ് ചെയ്തു. വെറും 28 മാസങ്ങള്‍ കൊണ്ട് അക്കൗണ്ട് മരവിപ്പിച്ചു.
ഈ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് പിന്നിലെ ലക്ഷ്യം എന്താണെന്നത് സംബന്ധിച്ച് സംശയങ്ങള്‍ ഉയരുകയാണ്. എന്‍ജിഒ സംഘടനയ്‌ക്ക് വേണ്ടി തുടങ്ങുന്ന അക്കൗണ്ടുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ക്ലോസ് ചെയ്യുന്നു. അതിനിടയില്‍ ആ അക്കൗണ്ടുകളിലേക്ക് വരുന്ന വന്‍തുക അപ്പപ്പോള്‍ തന്നെ പിന്‍വലിക്കുന്നു. ഇത്തരം അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിക്കുന്നുണ്ടോ എന്ന സംശയവും ഉയരുകയാണ്. കള്ളപ്പണം വെളുപ്പിക്കുന്ന ഒരു സിന്‍ഡിക്കേറ്റ് തന്നെ ഈ അക്കൗണ്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയം ഉയരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ജാ എന്ന വ്യക്തി മുംബൈയിലെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്റെ റവന്യു സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇങ്ങിനെ ഇത്തരം അക്കൗണ്ടുകളിലേക്ക് വരുന്ന പണം പൗരത്വ വിരുദ്ധ സമരം (സിഎഎ വിരുദ്ധ സമരം), കാര്‍ഷിക ബില്ലിനെതിരായ സമരം തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കാണോ ഉപയോഗിക്കപ്പെട്ടത് എന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. നര്‍മ്മദ ജീവന്‍ ശാല എന്ന എന്‍ജിഒയുടെ വിവിധ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം വന്നിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ മേധാ പട്ക്കര്‍ പണം വഴിതിരിച്ചുവിടാനുള്ള ഒരു മാര്‍ഗ്ഗമായാണോ ഉപയോഗിച്ചത് എന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെന്ന് ആവശ്യമുയരുന്നു. ഒരേ ദിവസം നിരവധി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക, ഒരു ഹ്രസ്വകാലത്തിനുള്ളില്‍ ഇതേ അക്കൗണ്ടുകള്‍ ഒന്നിട്ട് അടച്ചുപൂട്ടുന്നതും എന്തുകൊണ്ടാണ് എന്നും പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഈ ഫണ്ടുകള്‍ എന്തിന് വേണ്ടിയാണ് ഉപയോഗിക്കപ്പെട്ടത് എന്ന് ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി അന്വേഷിക്കേണ്ടതുണ്ടെന്നും സഞ്ജീവ് ജാ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: