തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള ചിത്രങ്ങളും രചന നാരായണൻകുട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിന് പിന്നാലെ വലിയതോതിൽ സൈബർ ആക്രമണം നേരിടുകയാണ് താരം.
‘ഗോവിന്ദാ ഗോവിന്ദാ.. എന്നെ സമർപ്പിക്കുന്നു. അഹന്തയിൽ നിന്ന് മുക്തി നേടുന്നു, തമോഗുണങ്ങൾ നീക്കം ചെയ്യുന്ന ഭഗവാന്റെ സന്നിധിയിൽ’- എന്ന അടിക്കുറിപ്പോടെയാണ് വെങ്കിടാചലപതിക്ക് മുടി വഴിപാടായി നേർന്ന ചിത്രങ്ങൾ രചന തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. നിരവധി പേർ താരത്തിന് അനുഗ്രഹങ്ങൾ ആശംസിച്ചും രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണവുമായി ഇസ്ലാമിസ്റ്റുകളും എത്തിയത്. ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ വരെ കമന്റുകളും പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. പടമൊന്നുമില്ലാത്തോണ്ട് മൊട്ട അടിച്ചാലും കുഴപ്പമൊന്നുമില്ല, , ലുട്ടാപ്പിയെ പോലെയുണ്ട്, ചേരുന്ന വേഷം, അയ്യേ ഇങ്ങനെ പോകുന്നു കമന്റുകൾ.
ചലച്ചിത്ര നടി, ടെലിവിഷൻ അവതാരിക, മോഡൽ എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി. മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവിഷയങ്ങളിൽ അഭിപ്രായം അറിയിച്ച് എത്താറുണ്ട്. അതിനാൽ തന്നെ തന്റെ നിലപാടുകളുടെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും താരം ഇരയാകാറുണ്ട്. 2001 മുതൽ മലയാള സിനിമയിൽ സജീവമാണ് രചന. ലക്കി സ്റ്റാർ അടക്കമുള്ള ചില സിനിമകളിൽ നായികയുമായിരുന്നു.
രചന നായികയായി വരുമ്പോഴുള്ളതിനേക്കാൾ സ്വീകാര്യത താരം സഹ നടി റോളുകൾ ചെയ്യുമ്പോൾ ലഭിക്കാറുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തവും സ്റ്റേജ് ഷോകളുമെല്ലാമായി രചന സജീവമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: