ശബരിമല: വാഹനം പാര്‍ക്കുചെയ്യുന്നതിന്റെ പേരില്‍ ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാരെ പിഴിയുന്നു. പമ്പയില്‍ റോഡരുകില്‍ പാര്‍ക്കുചെയ്തതിന്റെ പേരില്‍ വാഹനങ്ങള്‍ക്ക് വലിയ പിഴയാണ് ഇടുന്നത്. കാറുകള്‍ക്ക് 1200 രൂപയും വലിയ വാഹനങ്ങള്‍ക്ക് 5000 രൂപ വരെ ഒക്കെയുമാണ് പിഴ ഈടാക്കുന്നത്. ദിവസം 10 ലക്ഷം രൂപ എന്ന ലക്ഷ്യം വെച്ചാണ് പിഴ പിരിക്കുന്നത്. പോലീസ് ഒത്താശയോടെയാണ് അയ്യപ്പന്മാരെ കൊളള അടിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവന്തപുരത്തുനിന്ന് എത്തിയ അഭിഭാഷകനുണ്ടായ അനുഭവം അദ്ദേഹം വിശദീകരിച്ചു.
‘ നിലയ്ക്കലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ തന്റെ കാര്‍ പമ്പയിലേയ്ക്ക് പോകാന്‍ അനുവദിച്ചു. തിരക്കാണെങ്കിലും സൗകര്യപ്രദമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യണം എന്നും നിര്‍ദ്ദേശിച്ചു. പമ്പയില്എത്തിയപ്പോള് റോഡ് അരുകില്‍ നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. റോഡിന്റെ ഇരുവശത്തുമുളള വെള്ളവരയുടെ പുറത്തുള്ള സ്ഥലത്താണ് എല്ലാവരും പാര്‍ക്ക് ചെയ്തിരിക്കുന്നത്. പോലീസുകാരും അവിടെ നില്ക്കുന്നുണ്ടായിരുന്നു. ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വനഭൂമിയില്‍ വാഹനം പാര്‍ക്ക് ചെയ്തു എന്നു പറഞ്ഞ് പിഴയിടുന്ന പോലീസുകാരെയാണ് കണ്ടത്. കാറിന് പിഴയിട്ടത് 1200 രൂപ. 100 ല്‍ അധികകം വാഹനം അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ഗൂണ്ടപ്പിരിവ് നടത്തുന്നതുപൊലെയായിരുന്നു പോലീസ് നടപടി. പാര്‍ക്കിംഗ് പാടില്ലങ്കില്‍ വാഹനം എന്തിന് കയറ്റി വിട്ടു? പാര്‍ക്ക് ചെയ്യുമ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസുകാര്‍ എന്തുകൊണ്ട് വിലക്കിയില്ല?’
കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് അഭിഭാഷകന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: