തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരുത്തല്‍ നടപടികളിലേക്ക് സിപിഎം. പാര്‍ട്ടി കോട്ടകളില്‍ പോലും ഇടതുസ്ഥാനാര്‍ത്ഥികള്‍ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നും സിപിഎം വിലയിരുത്തി. പാര്‍ട്ടി വോട്ടില്‍ പോലും ചോര്‍ച്ച ഉണ്ടായി.തിരുത്തല്‍ നടപടികള്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നല്‍കും. സംസ്ഥാന സമിതിയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാര്‍ഗ്ഗ രേഖ അന്തിമമാക്കും.
ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍പ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: