പറവൂര്‍: തിങ്കളാഴ്ച വൈകീട്ട് ചെറായി ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ 11 അംഗ സംഘത്തിലെ രണ്ട് പേരെ തിരയില്‍ പെട്ട് കാണാതായി. നാല് പേരെ ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. ഇതരസംസ്ഥാനക്കാരായ വാഹിദ്, സെഹ്ബാന്‍ എന്നിവരെയാണ് കാണാതായിട്ടുള്ളത് . വെളിച്ചം ഇല്ലാത്തതിനാല്‍ രാത്രിയോടെ തെരച്ചില്‍ അവസാനിപ്പിച്ചതായി കോസ്റ്റല്‍ പോലീസ് അറിയിച്ചു. അവധി ദിവസമായിരുന്നതിനാല്‍ ഒട്ടേറെ പേര് ഇന്നലെ ബീച്ചില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: